/sathyam/media/media_files/2025/01/31/giLQgCw0TBPemgNSkJaq.jpg)
കൊച്ചി : അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് - ഇന്ത്യയുടെ (എ.എച്ച്.പി.ഐ) അഖിലേന്ത്യ പ്രസിഡന്റായി കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയെ തിരഞ്ഞെടുത്തു.
റീജന്‍സി ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അതുല്‍ കപൂര്‍ അഖിലേന്ത്യാ ട്രെഷററായും ചുമതലയേറ്റു.ഡയറക്ടര്‍ ജനറലായി ഡോ.ഗിര്‍ധര്‍ ഗ്യാനി തുടരും. പുതിയ ഭാരവാഹികള്‍ 2027 വരെ എ.എച്ച്.പി.ഐയെ നയിക്കും. കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാരുമായും ആരോഗ്യരംഗത്തെ റെഗുലേറ്ററി ബോഡികള്‍, മറ്റ് സ്റ്റേക്ക്‌ഹോള്‍ഡേഴ്‌സ് തുടങ്ങിയവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍-പ്രോഫിറ്റ് സംഘടനയാണ് എ.എച്ച്.പി.ഐ. ഇന്ത്യയിലെ പ്രധാന ആരോഗ്യ സേവനദാതാക്കളെല്ലാം എ.എച്ച്.പി.ഐ അംഗങ്ങളാണ്.
എച്ച്.പി.ഐയുടെ ആരംഭഘട്ടം മുതല്‍ പ്രവര്‍ത്തിച്ചു വരികയും കേരള ചാപ്റ്ററിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയുമായിരുന്നു ഡോ. എം.ഐ സഹദുള്ള. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ആരോഗ്യമേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായി കിംസ്‌ഹെല്‍ത്തിനെ മാറ്റിയെടുത്ത വ്യക്തിയാണ് ഡോ. എം.ഐ സഹദുള്ള. ആരോഗ്യരംഗത്ത് അഞ്ച് പതിറ്റാണ്ടുകളോളം പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം ആരോഗ്യപരിപാലന രംഗത്ത് സുപ്രധാന ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.