ഹാപ്പി ന്യൂയർ... 2026 നെ വരവേറ്റ് നാടും ന​ഗരവും

author-image
Arun N R
New Update
2026u

പുതുവത്സരത്തെ വരവേറ്റ് മലയാളികളും. ആവേശത്തില്‍ നാട് ഒരുമിച്ച് ആർത്തുവിളിച്ചു ‘ഹാപ്പി ന്യൂ ഇയര്‍’... ആകാശത്ത് വർണ വിസ്മയം നിറഞ്ഞപ്പോൾ ജനങ്ങള്‍ ഒന്നാകെ നൃത്തം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ദുഃഖങ്ങളും നഷ്ടങ്ങളും മറന്ന് പുതിയ പ്രതീക്ഷകളോടെ 2026നെ ജനങ്ങള്‍ വരവേറ്റു.

Advertisment

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ പങ്കെടുത്ത ആഘോഷങ്ങള്‍ നടന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ വലിയ ജനത്തിരക്കായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ പ്രായക്കാരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

പാപ്പാനിയെ കത്തിച്ചും മധുരം പങ്കിട്ടുമാണ് പല സ്ഥലങ്ങളിലും പുതുവത്സരം വരവേറ്റത്. സുരക്ഷ മുന്‍നിര്‍ത്തി പല കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മിക്കയിടങ്ങളിലും അര്‍ധരാത്രി 12 വരെ മാത്രമാണ് ആഘോഷങ്ങള്‍ അനുവദിച്ചത്.

Advertisment