/sathyam/media/media_files/krUk7mvp0JHNDNCXuzVn.jpg)
കോട്ടയം: പുതുവത്സര ആഘോഷങ്ങളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കര്‍ശന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സൈസ്. ഹോട്ടല്‍, ബാറുകള്‍, റിസോര്‍ട്‌സ്, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ ഡി.ജെ പാര്‍ട്ടികളും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കുമ്പോള്‍ എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണം.
പാര്‍ട്ടികളിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനായി സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം,സ്ത്രീകളോടൊപ്പം വരുന്നവര്‍ക്കു സൗജന്യ പ്രവേശനം, ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്നിങ്ങനെയുള്ള പരോക്ഷ പരസ്യ തന്ത്രങ്ങള്‍ പ്രയോഗിയ്ക്കുവാന്‍ പാടില്ല.
പരിപാടികള്‍ സംഘടിപ്പിക്കുന്ന സ്ഥലത്തെ ഡാന്‍സ് ഫ്‌ലോര്‍, പ്രവേശന കവാടം, നിര്‍ഗമന മാര്‍ഗം തുടങ്ങിയയിടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിക്കുക. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുക. അനുവദനീയമായ പ്രായപരിധിക്കു മുകളിലുള്ളവര്‍ക്കു മാത്രമേ പരിപാടികളില്‍ മദ്യം വിളമ്പുവാന്‍ പാടുള്ളു.
ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന സമയം മാത്രം മദ്യം വിളമ്പുക. ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എക്‌സൈസ്, എക്‌സൈസ് ഇന്റലിജന്‍സ്, പോലീസ്, ഹോട്ടല്‍ ആന്‍ഡ് ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, റിസോര്‍ട്‌സ്, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവരുടെ പ്രതിനിധികള്‍ക്കു നല്‍കി.
ആഘോഷ പരിപാടികള്‍ പരിധിവിട്ടുപോകാന്‍ ഇടവരരുതെന്നും, എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും, അക്രമ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും പോലീസില്‍ അറിയിക്കണമെന്നും പോലീസും അറിയിച്ചു.
ആഘോഷവേളകളില്‍ ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന യാതൊരുവിധത്തിലുള്ള നടപടികളും ഉണ്ടാകരുതെന്നും, അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും. മയക്കുമരുന്നു മുക്തവും അക്രമ രഹിതവുമായ ഒരു ആഘോഷക്കാലത്തിന് എല്ലാവരുടേയും സഹകരണമുണ്ടാകണമെന്ന് എക്‌സൈസ് അഭ്യര്‍ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us