പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട, വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ച ഡോ​ക്ട​റ​ട​ക്കം ഏ​ഴു​പേർ അറസ്റ്റിൽ

ഇ​വ​രി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ, ഒ​രു ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 100 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു

New Update
dr

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട. ക​ണി​യാ​പു​ര​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ച ഡോ​ക്ട​റ​ട​ക്കം ഏ​ഴു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

Advertisment

നെ​ടു​മ​ങ്ങാ​ട് മ​ണ്ണൂ​ർ​ക്കോ​ണം സ്വ​ദേ​ശി അ​സിം (29 ), കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി അ​വി​നാ​ഷ് (29), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി അ​ജി​ത്ത് (30), കി​ഴ​ക്കേ​കോ​ട്ട അ​ട്ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഡോ. ​വി​ഗ്നേ​ഷ് ദ​ത്ത​ൻ (34), പാ​ലോ​ട് സ്വ​ദേ​ശി​നി അ​ൻ​സി​യ (37), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ഹ​ലീ​ന (27), കൊ​ല്ലം ഇ​ള​മാ​ട് സ്വ​ദേ​ശി ഹ​രീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ, ഒ​രു ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 100 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ഹ​ലീ​ന ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ അ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​ർ പോ​ലീ​സ് ജീ​പ്പി​ൽ കാ​റി​ടി​പ്പി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ ക​ണി​യാ​പു​രം ഭാ​ഗ​ത്തെ വാ​ട​ക​വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ അ​സിം, അ​ജി​ത്ത്, അ​ൻ​സി​യ എ​ന്നി​വ​ർ നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ര​ണ്ടു കാ​റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും പ​ത്ത് മൊ​ബൈ​ലു​ക​ളു ഇ​വ​രി​ൽ പി​ടി​ച്ചെ​ടു​ത്തു. ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ക​ഠി​നം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി.

Advertisment