കേരളത്തിൽ മനുഷ്യ–വന്യജീവി സംഘർഷം ഗുരുതര പ്രതിസന്ധിയായി മാറിയിരിക്കുന്നു. 2019 -2025 വരെ വന്യജീവി ആക്രമണങ്ങളിൽ 555-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ജോൺബ്രിട്ടാസ് എംപി

വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ‘ക്ഷുദ്ര ജീവി’ ആയി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് കേന്ദ്രം നേരത്തെ അനുമതി നൽകിയിട്ടുണ്ടായിരുന്നു. 

New Update
john brittas mp

ന്യൂഡൽഹി: കേരളത്തിൽ മനുഷ്യ–വന്യജീവി സംഘർഷം ഗുരുതര പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും 2019–20 മുതൽ കഴിഞ്ഞ വർഷം വരെ വന്യജീവി ആക്രമണങ്ങളിൽ 555-ലധികം ആളുകൾക്ക് കേരളത്തിൽ ജീവൻ നഷ്ടപ്പെട്ടുവെന്നും ജോൺബ്രിട്ടാസ് എംപി. കാർഷിക വിളകൾ, കന്നുകാലികൾ തുടങ്ങി മറ്റു നാശനഷ്ടങ്ങളുമുണ്ടായെന്നും ബ്രീട്ടാസ് എം പി പറഞ്ഞു

Advertisment

വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ‘ക്ഷുദ്ര ജീവി’ ആയി പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ച് കേന്ദ്രം നേരത്തെ അനുമതി നൽകിയിട്ടുണ്ടായിരുന്നു. 


എന്നാൽ കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു. മനുഷ്യജീവൻ


നഷ്ടപ്പെടുന്നതിനും കൃഷിനാശത്തിനും കാട്ടുപന്നികൾ വലിയ തോതിൽ കാരണമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിഷേധം. നിലവിലെ നിയമവ്യവസ്ഥ സംസ്ഥാനങ്ങൾക്ക് ഫലപ്രദമായി ഇടപെടാൻ തടസ്സമാണ്. 

അതിനാൽ, ചില കാട്ടുമൃഗങ്ങളെ ‘ക്ഷുദ്ര ജീവി’ ആയി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന തരത്തിൽ നിയമഭേദഗതി വേണം. കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ (കേരള ഭേദഗതി) ബിൽ, 2025-ന് രാഷ്ട്രപതി അംഗീകാരം നൽകുകയും വേണം.

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകാൻ കാരണം ഇന്ദിരാ ഗാന്ധിയുടെ നയങ്ങളാണ്. ഇന്ദിര ഗാന്ധിയുടെ സമയത്താണ് സ്റ്റേറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന വിഷയം കണ്കറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഡൽഹിയിൽ പോലും കുരങ്ങ് ശല്യം അതിരൂക്ഷമാണെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

Advertisment