പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം രഹസ്യമായിതന്നെ തുടരും. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. കോടതിയെ മാത്രം വിവരങ്ങൾ കാണിക്കാം, പുറത്തുവിടാൻ സാധിക്കില്ലെന്ന് സർവകലാശാല

2016 ഡിസംബർ 21നായിരുന്നു മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവുണ്ടായിരുന്നത്.

New Update
modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പടെ ഡിഗ്രി രേഖകൾ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 

കമ്മീഷൻ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹർജിയിലാണ് നടപടി.


Advertisment

1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 


2016 ഡിസംബർ 21നായിരുന്നു മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവുണ്ടായിരുന്നത്.

ഈ ഉത്തരവിനെതിരെയാണ് ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്. 

കോടതിയെ വിവരങ്ങൾ കാണിക്കാമെന്നും എന്നാൽ വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ പുറത്ത് വിടാൻ സാധിക്കില്ല എന്ന സർവകലാശാലയുടെ വാദം കോടതി ശരിവെക്കുകയായിരുന്നു. 

Advertisment