വജ്രജൂബിലി തികവിലേക്ക് എത്തുന്ന ന്യൂമാന്‍ കോളേജിലെ അലുമിനി അസോസിയേഷന്‍ ന്യൂമനൈറ്റ്‌സിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വജ്രജൂബിലിയോട് അനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് എത്തിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡ് അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസ് അറിയിച്ചു.

New Update
NEWMAN CLG

തൊടുപുഴ: വജ്രജൂബിലി തികവിലേക്ക് എത്തുന്ന ന്യൂമാന്‍ കോളേജിലെ അലുമിനി അസോസിയേഷന്‍ ന്യൂമനൈറ്റ്‌സിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

Advertisment

ന്യൂമനൈറ്റ്‌സ് പുതിയ പ്രസിഡായി അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസ്, സെക്രട്ടറിയായി ഡോ. ജിതിന്‍ ജോയി, വൈസ് പ്രസിഡുമാരായി എം. മോനിച്ചന്‍, സനില്‍ ബാബു എന്‍, ജോയിന്‍ സെക്രട്ടറിയായി ഡോ. ബോബു ആന്റണി, ട്രഷററായി ജെസ്സി സേവ്യര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

മുന്‍ പ്രസിഡ് അഡ്വ. ഇ എ റഹീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജിമോള്‍ തോമസ് പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ന്യൂമാന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, അവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മികവിലേക്കുള്ള സാധ്യതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ, ന്യൂമാനൈറ്റ്‌സ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് പ്രോഗ്രാം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജിമോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. 

വജ്രജൂബിലിയോട് അനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കോളേജിലേക്ക് എത്തിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡ് അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസ് അറിയിച്ചു.

Advertisment