/sathyam/media/media_files/2026/01/30/sreekanddan-nair-vinu-v-john-anto-augustine-2026-01-30-19-17-55.jpg)
കൊച്ചി: പുതിയ ചാനലിൻെറ വരവ് സൃഷ്ടിച്ച പ്രകമ്പനങ്ങളും മാധ്യമ പ്രവർത്തകരുടെ കൂടുമാറ്റവും സൃഷ്ടിച്ച ഇളക്കത്തിനിടയിലും മലയാളം വാർത്താചാനൽ രംഗത്തെ അജയ്യത തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്.
ചാനൽ റേറ്റിങ്ങ് ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട കണക്കുകളിലും എല്ലാ റേറ്റിങ്ങ് വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസിൻെറ തേരോട്ടമാണ്. തൊട്ടു പിന്നിൽ രണ്ടാം സ്ഥാനം റിപ്പോർട്ടർ ടിവിക്കാണ്.
/filters:format(webp)/sathyam/media/media_files/2025/08/14/asianet-news-team-2025-08-14-16-28-32.jpg)
കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട പയ്യന്നൂർ രക്തസാക്ഷി ഫണ്ടിങ്ങ് സംബന്ധിച്ച വെളിപ്പെടുത്തലായിരുന്നു വാർത്താ ലോകത്തെ പിടിച്ചുകുലുക്കിയത്. ആ മികവിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് ഇളക്കമില്ലാതെ തുടർന്നത്.
റേറ്റിങ്ങിലെ സ്ഥാനക്രമത്തിൽ മുൻ ആഴ്ചയിലേത് പോലെ അട്ടിമറികളൊന്നുമില്ല. രണ്ടാം സ്ഥാനത്ത് റിപോർട്ടർ ടിവി തന്നെ. സ്റ്റാർ അവതാരക സുജയ പാർവതി ചാനൽ വിട്ടെങ്കിലും റേറ്റിങ്ങ് പോയിൻറിൽ നേരിയ ഇടിവ് മാത്രമാണ് റിപ്പോർട്ടറിന് സംഭവിച്ചത്.
അതേസമയം, മൂന്നാം സ്ഥാനത്തിന് മനോരമ ന്യൂസിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ട ട്വൻറിഫോർ ന്യൂസ് ഇത്തവണ മൂന്നാം സ്ഥാനം ഭീഷണിയില്ലാതെ നിലനിർത്തി.
നാലാം സ്ഥാനത്ത് മനോരമ ന്യൂസും മാതൃഭൂമി അഞ്ചാം സ്ഥാനത്തുമുണ്ട്. ആറാം സ്ഥാനത്തേക്ക് ന്യൂസ് മലയാളം 24x7 ചാനൽ തിരിച്ചെത്തിയതും ഈയാഴ്ചത്തെ റേറ്റിങ്ങിൻെറ സവിശേഷതയാണ്.
ഇന്ന് പുറത്തുവന്ന റേറ്റിങ്ങ് കണക്കിലെ എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ് മേധാവിത്വം.
റേറ്റിങ്ങിലെ സ്ഥാനക്രമം നിശ്ചയിക്കുന്നതിനായി പൊതുവെ സ്വീകരിക്കപ്പെടുന്ന കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 93 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലിനിർത്തിയത്.
തൊട്ടുമുൻപുളള ആഴ്ചയിൽ 99 പോയിൻറ് ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിന് 6 പോയിൻറ് ഇടിഞ്ഞിട്ടുണ്ട്. പ്രധാന വാർത്താ സംഭവ സംഭവവികാസങ്ങളൊന്നും ഉണ്ടാവത്തത് മൂലം പ്രേക്ഷക പങ്കാളിത്തത്തിൽ വന്ന കുറവാണ് പോയിൻറ് ഇടിവിൻെറ പ്രാഥമിക കാരണം.
ഏഷ്യാനെറ്റ് ന്യൂസ് തന്നെ പുറത്തുവിട്ട പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻെറ വെളിപ്പെടുത്തൽ സംഭവിച്ചില്ലായിരുന്നെങ്കിൽ പോയിൻെറ് ഇടിവ് ഇതിലും കനത്തതായേനെ.
ആ നിലയിൽ വലിയ വാർത്ത ഉണ്ടായിട്ടും 6 പോയിന്റ് ഏഷ്യാനെറ്റിന് ഇടിഞ്ഞെങ്കിൽ സൂജയ പാർവതി പോലുള്ളവർ വിട്ട് പോയിട്ടും അതേ ഇടിവ് മാത്രമേ റിപ്പോർട്ടറിന് സംഭവിച്ചിട്ടുള്ളൂ.
വാർത്ത വെറും ഷോ ആയി മാറിയ പുതിയ കാലത്തും വാർത്തയുടെ ഉളളടക്കം തന്നെയാണ് പ്രാധാന്യമെന്ന് കരുതുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന് നേട്ടമായത്. ഷോയിലും ഒരു വിശ്വാസ്യതയുമില്ലാത്ത ഗുണ്ട് വാർത്ത അടിച്ച് വിടുന്ന ചാനലുകൾക്ക് ഏഷ്യാനെറ്റ് ന്യൂസിനെ മറികടക്കാൻ കഴിയാത്തതും അതുകൊണ്ടുതന്നെ.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 79 പോയിൻറുമായാണ് റിപോർട്ടർ ടിവി രണ്ടാം സ്ഥാനം നിലനിർത്തിയത്. തൊട്ടുമുൻപുളള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 8 പോയിൻറിൻെറ നഷ്ടമാണ് റിപോർട്ടർ ടിവിക്ക് സംഭവിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/30/arun-kumar-2026-01-30-19-28-59.jpg)
ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വി.കുഞ്ഞികൃഷ്ണൻറെ അഭിമുഖം പിന്തുടർന്ന് പുതിയ പുതിയ വെളിപ്പെടുത്തലിലേക്ക് കൊണ്ടു പോകുന്നതിന് പകരം ആരോപണ വിധേയരായ നേതാക്കളെ വെളളപൂശി എടുക്കാനാണ് റിപോർട്ടർ ടിവി ശ്രമിച്ചത്.
വാർത്താ സമീപനത്തിലെ ഈ പക്ഷപാത സമീപനമാണ് റീലോഞ്ച് ചെയ്ത് മൂന്നാം കൊല്ലവും റിപോർട്ടർ ടിവിയുടെ ബലഹീനതയായി തുടരുന്നത്.
ഉണ്ണി ബാലകൃഷ്ണന് ശേഷം വന്ന ജിമ്മി ജെയിംസും കളം വിടുമ്പോൾ എഡിറ്റോറിയൽ ബോർഡിലും വിവേകമതികളുടെ ദൗർലഭ്യം പ്രകടമാണ്. ജിമ്മിക്ക് പകരം വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സൂപ്പർ അവതാരകൻ ഉൾപ്പടെ മൂന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ഉടൻ റിപ്പോർട്ടറിൽ എത്തുമെന്നും സൂചനയുണ്ട്.
സുജയ പാർവതിക്ക് പകരം മാതൃഭൂമി ന്യൂസിൽ നിന്ന് മാതു സജിയെ ചാനലിലെത്തിച്ച് വിടവ് നികത്തിയിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/30/mathu-saji-2026-01-30-19-32-08.jpg)
മാതു സജി ചാനലിൽ എത്തിയതോടെ സുജയയുടെ നഷ്ടം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ജിമ്മി ജെയിംസ് ചാനൽ വിട്ട് മീഡിയാ വണ്ണിലേക്ക് പോയത്. അതേസമയം ജിമ്മിക്ക് റിപ്പോർട്ടർ ഡെസ്കുമായി ഇഴുകി ചേരാൻ കഴിഞ്ഞില്ലെന്നതും പോരായ്മയായിരുന്നു.
അതേസമയം, മൂന്നാം സ്ഥാനത്ത് നിന്ന് പിന്തളളപ്പെട്ടില്ലല്ലോ എന്ന ആശ്വാസമാണ് ഈയാഴ്ചത്തെ റേറ്റിങ്ങ് ട്വൻറി ഫോർ ന്യൂസിന് നൽകുന്നത്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ 45 പോയിൻെറ് നേടിയാണ് ട്വൻറി ഫോർ ന്യൂസ് മൂന്നാം സ്ഥാനത്തിനുളള ഭീഷണി തൽക്കാലത്തേക്കെങ്കിലും അകറ്റിയത്.
/filters:format(webp)/sathyam/media/media_files/cHZE2CEbH6E2BROZ93aT.jpg)
മുൻ ആഴ്ചയിലേക്കാൾ ഒരു പോയിൻറ് കൂട്ടാനായതും ഒപ്പത്തിനൊപ്പം ഉണ്ടായ മനോരമ ന്യൂസിന് 3 പോയിൻറ് ഇടിഞ്ഞതുമാണ് ട്വൻറി ഫോറിന് രക്ഷയായത്.
എന്നാൽ റേറ്റിങ്ങ് ഉയർത്താൻ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പുതിയ സംവാദ പരിപാടിയായിട്ട് ഇറങ്ങിയിട്ടും പോയിൻറ് നിലയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തത് ട്വൻറി ഫോറിന് ആശങ്ക പകരുന്നതാണ്.
ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ പണ്ട് അവതരിപ്പിച്ചുകൊണ്ടിരുന്ന ''നമ്മൾ തമ്മിൽ'' എന്ന പരിപാടിയാണ് ''തമ്മിൽ തമ്മിൽ'' എന്ന് പേര് മാറ്റി അതേ ഫോർമാറ്റിൽ ഇപ്പോൾ ട്വൻറി ഫോറിൽ രാത്രി അവതരിപ്പിക്കുന്നത്. അവതാരകൻ അന്നും ഇന്നും ശ്രീകണ്ഠൻ നായർ ആണ് എന്നുമാത്രം.
രാത്രി 8.15ന് സംപ്രേഷണം ചെയ്യുന്ന ''തമ്മിൽ തമ്മിൽ'' പരിപാടിക്ക് ഒരുമണിക്കൂറിലേറെ ദൈർഘ്യമുണ്ട്. രാത്രി 7 മണിക്ക് ന്യൂസ് എൻകൌണ്ടർ ചർച്ചയും പിന്നെ ''തമ്മിൽ തമ്മിൽ'' പരിപാടിയും സംപ്രേഷണം ചെയ്യുമ്പോൾ ഏതാണ്ട് രണ്ടര മണിക്കൂറോളം ട്വൻറിഫോറിൽ വാർത്തയില്ല.
ഒരു വാർത്ത ചാനലിന് ഏങ്ങനെ ഇത്തരം തീരുമാനം എടുക്കാൻ കഴിയുമെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. എത്ര ആകർഷകമായ വിഷയമായാലും ഒരു മണിക്കൂർ നീണ്ട സംവാദമൊന്നും ഇക്കാലത്ത് ആരും ടിവിയിൽ കാണാനും മിനക്കെടില്ല.
വാർത്താ പ്രാധാന്യവും പുതിയ പ്രക്ഷേപണരീതിയെ കുറിച്ചും ഗ്രാഹ്യമില്ലാത്ത നായകൻെറ അഭാവമാണ് ചാനൽരംഗത്തെ പുതിയ ഭാവുകത്വ പരിണാമത്തിൽ ട്വൻറിഫോർ നേരിടുന്ന ദൌർബല്യം.
പ്രധാന അവതാരകനും ചീഫ് എഡിറ്റർ ശ്രീകണ്ഠൻനായരുടെ വിശ്വസ്തനുമായിരുന്ന എസ്. വിജയകുമാർ അടക്കം മുപ്പതോളം പേരാണ് ഒരുമാസത്തിനുളളിൽ ട്വൻറി ഫോർ വിട്ടുപോയത്.
യൂണിവേഴ്സ് വിഭാഗത്തിലെ പോയിൻറ് 44ൽ നിന്ന് 41 പോയിൻറിലേക്ക് വീണതാണ് മനോരമ ന്യൂസിന് മൂന്നാം സ്ഥാനം നഷ്ടപ്പെടാൻ കാരണം. പുതിയ വാർത്തകൾ കൊണ്ടുവരാനാകാത്തതാണ് മനോരമ ന്യൂസിന് മുന്നോട്ട് കുതിക്കാൻ കഴിയാത്തതിൻെറ കാരണം.
/filters:format(webp)/sathyam/media/media_files/2024/10/17/XGDPVCHr1B8Awkleg9x5.jpg)
റിപോർട്ടർ ടിവി മാതൃകയിൽ പ്രഭാത ഷോയിൽ രാഷ്ട്രീയ ഗുണ്ടു വാർത്തകൾ പൊട്ടിക്കുന്നുണ്ടെങ്കിലും അതൊന്നും അത്രകണ്ട് പ്രേക്ഷകരെ ആകർഷിക്കുന്നതോ വിശ്വാസയോഗ്യമാേ ആയിരുന്നില്ല.
28 പോയിൻറുമായി മാതൃഭൂമി ന്യൂസാണ് അഞ്ചാം സ്ഥാനത്ത്. തൊട്ടുമുൻപുളള ആഴ്ചയിലേക്കാൾ 4 പോയിൻറ് കുറഞ്ഞ മാതൃഭൂമി ന്യൂസിന് തൊട്ടുപിന്നിൽ ന്യൂസ് മലയാളം 24x7 ഉണ്ട്.
27 പോയിൻറാണ് ന്യൂസ് മലയാളം ചാനലിൻെറ സമ്പാദ്യം. മാതൃഭൂമി സാഹിതോത്സവത്തിൽ ശ്രദ്ധപതിപ്പിച്ചിട്ടുളള മാതൃഭൂമി ന്യൂസ് ചാനലിന് വരുന്ന വാരത്തിലും പോയിൻറ് നഷ്ടത്തിനാണ് സാധ്യത. പ്രധാന അവതാരകരായ മാതു സജിയും ആര്യാ പി നായരും ചാനൽ വിട്ടതും റേറ്റിങ്ങിൽ പ്രതിഫലിച്ചേക്കും.
അഭിലാഷ് മോഹനൻ ഇപ്പോഴും ചാനലിൽ ഉണ്ടെങ്കിലും മാതൃഭൂമി ന്യൂസിൻെറ പരമ്പരാഗത പ്രേക്ഷകർക്ക് സ്വീകാര്യമായ ശൈലിയല്ല എന്നതാണ് പോരായ്മ. അഭിലാഷ് സൂപ്പർ പ്രൈം ടൈം അവതരിപ്പിക്കുമ്പോഴും മാതുവിൻെറ ചർച്ചക്കായിരുന്നു റേറ്റിങ്ങ്.
/filters:format(webp)/sathyam/media/media_files/2026/01/30/abhilash-mohan-2-2026-01-30-19-37-39.jpg)
പോയവാരം ജനം ടിവിക്ക് പിന്നിൽ പോയ ന്യൂസ് മലയാളം 24x7 ചാനലിന് ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. നിഷ്പക്ഷത വെടിഞ്ഞ് സിപിമ്മിൻെറ ന്യായീകരണതൊഴിലാളികളായി ന്യൂസ് ഡയറക്ടർമാരായ സനീഷും ഹർഷനും മാറിയതാണ് ന്യൂസ് മലയാളത്തെ പിന്നോട്ടടിക്കുന്നത്.
24 പോയിൻറുമായി ജനം ടിവിയാണ് വാർത്താ ചാനൽ റേറ്റിങ്ങിൽ ഏഴാം സ്ഥാനത്ത്. 18 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തും 10 പോയിൻറുമായി ന്യൂസ് 18 കേരളം ഒൻപതാം സ്ഥാനത്തുമുണ്ട്. ന്യൂസ് 18 കേരളമാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us