New Update
/sathyam/media/media_files/ZZEyvv7pfBiQVGrKpbso.jpg)
കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ക്രിയാറ്റിന്റെയും അളവു കൂടിയ നിലയിലാണ്.
Advertisment
കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പിഡിപി ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് ബെംഗളൂരുവിൽ നിന്നും മദനി വീണ്ടും കേരളത്തിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us