/sathyam/media/media_files/2025/12/29/nh-2025-12-29-18-47-21.jpg)
തൃശൂര്‍: ദേശീയപാതയില്‍ പാഞ്ഞുവന്ന കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം.
ഇതേത്തുടര്‍ന്ന് രണ്ടു ലോറികളും ഒരു ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ബൈക്ക് യാത്രികന്‍ മരത്താക്കര സ്വദേശിയാണ്.
തൃശൂര്‍ നന്തിക്കരയിലാണ് സംഭവം. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ അശ്രദ്ധമായി ട്രാക്ക് മാറിയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിന് കാരണം.
ബസ് ടോറസ് ലോറിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി മീഡിയനിലേക്ക് ഇടിച്ചുകയറി.
തുടര്‍ന്ന് എതിര്‍വശത്തെ ട്രാക്കിലേയ്ക്ക് കയറി അതുവഴി വന്നിരുന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു.
അതിനിടെ ടോറസ് ലോറിയില്‍ ഇടിച്ചാണ് ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി.
പിന്നില്‍ വന്ന വാഹനത്തിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us