New Update
/sathyam/media/media_files/2025/06/16/IWIXMCK8nr6zHuqmqt1q.jpg)
കാസർഗോഡ്: ചട്ടഞ്ചാൽ – ചെർക്കള ദേശീയപാതയിൽ മണ്ണിടിഞ്ഞു. സംഭവത്തിൽ ആളപായമില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് കാസർഗോഡ് ചെർക്കള ഭാഗത്ത് നിർമ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപം കുന്നിടിഞ്ഞു വീണത്.
Advertisment
സിമൻ്റ് പൂശി ബലപ്പെടുത്തിയ സംരക്ഷണഭിത്തി അടക്കമാണ് റോഡിലേക്ക് പൂർണ്ണമായും തകർന്നുവീണത്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തിന് മുകളിൽ ജനവാസ മേഖലയാണ്. മേഘാ കൺസ്ട്രക്ഷൻസ് കമ്പനിയാണ് ഇവിടത്തെ നിർമ്മാണ കരാർ ഏറ്റെടുത്തത്.
നിർമ്മാണ പ്രവർത്തികൾ നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ വേണ്ടവിധം മേൽനോട്ടം വഹിക്കുന്നില്ല എന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കാസർഗോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ സ്ഥലം സന്ദർശിച്ചു. മണ്ണ് നീക്കിയശേഷവും, ഗതാഗത നിയന്ത്രണം തുടരുമെന്നും കലക്ടർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us