ഗോൾഡൻവാലി നിധി തട്ടിപ്പ് കേസിൽ പോലീസ് പൊളിച്ചത് കമ്പനിയുടെ മറവിലെ വൻ തട്ടിപ്പ്. തട്ടിപ്പ് വിവരങ്ങൾ പുറം ലോകം അറിയുന്നത്  തലസ്ഥാനത്ത് സണ്ണി ലിയോണിനെ കൊണ്ടുവന്നുള്ള ഫാഷൻ പരിപാടി നടത്തിയതോടെ. തട്ടിപ്പിന് പിന്നാലെ പ്രതികൾ വിദേശത്തേക്കും മുങ്ങി. കേരള പോലീസിന്റെ അന്വേഷണത്തിൽ ഒരു പൊൻ തൂവൽ കൂടി

New Update
thara

തിരുവനന്തപുരം: തൈയ്ക്കാട് ​ഗോൾഡൻ വാലി നിധി കമ്പനി ഉടമ താര കൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ തമ്പാനൂർ പോലീസ് പൊളിച്ചത് നിധി കമ്പനിയുടെ മറിവിലെ വൻ തട്ടിപ്പ്. ​

Advertisment

ഗോൾഡൻ വാലി നിധി കമ്പനി ഉടമകൾ കഴിഞ്ഞ വർഷം തലസ്ഥാനത്ത് സണ്ണി ലിയോണിനെ കൊണ്ട് വന്നുള്ള ഫാഷൻ പരിപാടി നടത്തിയതോടെയാണ് ഇവരുടെ തട്ടിപ്പ് വിവരങ്ങൾ പുറം ലോകം അറിയുന്നത്. 


നിക്ഷേപകരുടെ പണം ഉപയോ​ഗിച്ച് ഡയറക്ടർമാർ ധൂർത്ത് നടത്തുകയും, മറ്റു അനധികൃത പരിപാടികൾ നടത്തുകയും ചെയ്തതോടെ നിക്ഷേപകർ പണം തിരികെ ചോ​ദിക്കുകയായിരുന്നു.


തുടർന്ന് ഡയറക്ടർമാരായ താര, തോമസ് ഉൾപ്പെടെയുള്ളർ പല പല തീയതികൾ പറഞ്ഞു നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങാൻ ഒരു വർഷം മുൻപെ ശ്രമം ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാ​ഗമായി താരയുടെ പേരിൽ ഉള്ള വീടും വസ്തുവും അവരുടെ അകന്ന ബന്ധുവിന്റെ  പേരിൽ വിറ്റതായി രേഖ ഉണ്ടാക്കി മാറ്റിയിരുന്നു.

താരയുടെ പേരിൽ ഉള്ള വസ്തു വകകൾ എല്ലാം ബന്ധുക്കളുടെ പേരിലേക്ക് മാറ്റി കാനഡയിലേക്ക് ഭർത്താവുമൊത്ത് മുങ്ങുകയായിരുന്നു. രണ്ടാം പ്രതി തോമസ് കേസ് വന്നതോടെ കുവൈറ്റിലേക്കും മുങ്ങി.

​ഗോൾഡൻ വാലി നിധിയിലേക്ക് ലഭിച്ച നിക്ഷേപ തുകയ്ക്ക് പുറമെ, അവിടെ ലഭിച്ച സ്വർണ്ണ പണയം ഉൾപ്പെടെ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഉയർന്ന് തുകയ്ക്ക് നിക്ഷേപിച്ചും ഇവർ തട്ടിപ്പ് നടത്തി. അതോടെ കോടിക്കണക്കിന് തുകയുമാണ് ഈ സംഘം മുങ്ങിയത്.

Advertisment