നൈജീരിയൻ ലഹരി മാഫിയാ കേസ്:  പ്രതികൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയേക്കും

നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മിസോറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നു

New Update
nig

കൊച്ചി: നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയേക്കും. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു.ഇതിനുപുറമെ സംഘം നേപ്പാളിലും ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ പോലീസ് ആലോചിക്കുന്നത്.

Advertisment

ഇന്ത്യയിലേക്ക് അതിമാരക ലഹരി മരുന്നുകളുമായാണ് നൈജീരിയൻ സംഘം എത്തിയിരിക്കുന്നത്. ഇവർ സംഘടിതമായാണ് ഇന്ത്യയിൽ എത്തിയത് എന്നാണ് പോലീസിന് ലഭിച്ച സൂചന. നൈജീരിയൻ ലഹരി മാഫിയ സംഘം കേരളം കൂടാതെ ഹരിയാന, മിസോറാം, ഹിമാചൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് ഓപ്പറേഷൻ നടത്തിയിരുന്നു. 

നൈജീരിയൻ രാസലഹരി മാഫിയ സംഘത്തിലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡ് ന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്.

ഡേവിഡിനു നൈജീരിയൻ പാസ്പോർട്ടുമില്ല. ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്. 

police drugs siezed
Advertisment