ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി. സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൽട്ട് ഉണ്ടാകും. നിലവിൽ പരിഗണിച്ചിരിക്കുന്നവരെ സ്ഥാനാർഥിയാക്കിയാൽ താനും മത്സരിക്കും

പാർട്ടിയെ ഒറ്റുകൊടുത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് നിഖിൽ പൈലിയുടെ പ്രഖ്യാപനം.

New Update
img(47)

ഇടുക്കി: സ്ഥാനാർഥി പ്രഖ്യാപനം വൈകുന്ന ഇടുക്കിയിൽ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി.

Advertisment

ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനിൽ മത്സരിക്കുമെന്ന് നിഖിൽ പൈലി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.


നിലവിൽ പരിഗണിച്ചിരിക്കുന്നവരെ സ്ഥാനാർഥിയാക്കിയാൽ താനും മത്സരിക്കുമെന്നാണ് നിഖിലിന്റെ മുന്നറിയിപ്പ്. 


പാർട്ടിയെ ഒറ്റുകൊടുത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്ന് ആരോപിച്ചാണ് നിഖിൽ പൈലിയുടെ പ്രഖ്യാപനം.

'ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷനിൽ പാർട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാർഥി ആക്കിയാൽ ഞാനും മത്സരിക്കും.

വാർഡിൽ തോറ്റ ആളുകളെ ഇറക്കി സിപിഎമ്മുമായി അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കാൻ നിന്നാൽ കഴിഞ്ഞ തവണത്തെ റിസൽട്ട് ഉണ്ടാകും'- എന്നാണ് നിഖിൽ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment