അൾഷിമേഴ്സ് അസോസിയേഷൻ ഇന്റ‍‍ർനാഷണൽ കോൺഫറൻസിനോടനുബന്ധിച്ച് കാനഡയിൽ നടക്കുന്ന ഈ വർഷത്തെ ഐസ്റ്റാർട്ട് അംബാസഡർ പ്രോഗ്രാമിൽ നിഖിത എസ്. കുമാർ ഇന്ത്യയെ പ്രതിനിധീകരിക്കും

New Update
nikitha s kumar

കാലടി:  അൾഷിമേഴ്സ് അസോസിയേഷൻ ഇന്റ‍‍ർനാഷണൽ കോൺഫറൻസിനോടനുബന്ധിച്ച് കാനഡയിൽ നടക്കുന്ന ഈ വർഷത്തെ (2025 - 2026) ഐസ്റ്റാർട്ട് അംബാസഡർ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നും നിഖിത എസ്. കുമാറിനെ തെരഞ്ഞെടുത്തു. 

Advertisment

ഗ്ലോബൽ ഡിമൻഷ്യ റിസർച്ച് കമ്മ്യൂണിറ്റിയിലേയ്ക്കുള്ള പാസ്പോർട്ടായാണ് ഈ പ്രോഗ്രാം അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുക. പ്രോഗ്രാമിന്റെ ദൈർഘ്യം ഒരു വർഷമാണ്. 27 രാജ്യങ്ങളിൽ നിന്നും 43 പേരെയാണ് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. 


അൾഷിമേഴ്സുമായി ബന്ധപ്പെട്ടുള്ള ഗവേഷണം, ചികിത്സ എന്നീ മേഖലകളിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദ്ദേശീയ സംഘടനയാണ് ഇന്റർനാഷണൽ സൊസൈറ്റി ടു അഡ്വാൻസ് അൾഷിമേഴ്സ് റിസർച്ച് ആൻഡ് ട്രീറ്റ്മെന്റെ് (ഐസ്റ്റാർട്ട്). 

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സൈക്കോളജി വിഭാഗം പൂർവ്വവിദ്യാർത്ഥിനിയായ നിഖിത എസ്. കുമാർ പാലക്കാട് ജില്ലയിലെ കാരേക്കാട്, കരിങ്ങരപ്പുള്ളി ശ്രീനികേതം വീട്ടിൽ ജി. ശിവകുമാറിന്റെയും വി. കെ. രാധിക മേനോന്റെയും മകളാണ്.