നിലമ്പൂരില്‍ സര്‍ക്കാരിനും സി.പി.എമ്മിനും കടുത്ത പ്രതിരോധം. ദേശീയ പാതയിലെ വിള്ളലും നിര്‍മ്മാണത്തിലെ അഴിമതിയും അപാകതയും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ്. മണ്ഡലത്തില്‍ തോറ്റാല്‍ എല്‍.ഡി.എഫ് തുടര്‍ഭരണം അസാധ്യമെന്നും സി.പി.എം വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളിലെ പടലപിണക്കവും ചേരിതിരിവും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കാതെ നോക്കാന്‍ സി.പി.എം

വയൽ നികത്തി നിർമ്മിച്ച റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തി

New Update
nilambur cpm

നിലമ്പൂർ : ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിലമ്പൂരിലെ രാഷ്ട്രീയപ്പോരാട്ടത്തിനിറങ്ങുന്ന സർക്കാരിനും സി.പി.എമ്മിനും കടുത്ത ്രപതിരോധമുയർത്തി ദേശീയപാതയിലെ വിള്ളൽ വില്ലനാകുന്നു.

Advertisment

സംസ്ഥാനത്തുടനീളം 56 ഇടങ്ങളിൽ കണ്ടെത്തിയ വിള്ളൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ ചർച്ചയാകുമെന്നിരിക്കെ അതിനെ പ്രതിരോധിക്കാൻ ആയുധങ്ങളില്ലാതെ സർക്കാരും സി.പി.എമ്മും വലയുകയാണ്.


മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി മുഹമ്മദ്ദ് റിയാസ് ചുമതല വഹിക്കുന്ന വകുപ്പിലാണ് സർവ്വത്ര പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഉപതിരിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്തുള്ള റോഡാണ് ആദ്യം ഇടിഞ്ഞു താഴ്ന്നത്.


riyas

വയൽ നികത്തി നിർമ്മിച്ച റോഡ് ഇടിഞ്ഞ് താഴ്ന്നതിന് പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തി. സർവീസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾ അപകടത്തിൽപ്പെട്ടിരുന്നു. 

കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാര പരുക്കുകൾ ഏറ്റിരുന്നു. ഇക്കാര്യമടക്കം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ് ഉന്നയിക്കുന്നതോടെ സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധത്തിലാവും.

ദേശീയ പാതയുടെ നിർമ്മാണ ചുമതല വഹിക്കുന്ന ഏജൻസിയായ നാഷണൽ ഹൈവേ അതോറിറ്റി കേന്ദ്ര സർക്കാർ സ്ഥാപനമായത് കൊണ്ട് തന്നെ ബി.ജെ.പിയും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതായി വരും.

ഇതിന് പുറമേ നിർമ്മാണം പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനത്തിൽ റിയാസ് മറ്റ് മന്ത്രിമാരെയും തദ്ദേശ സ്ഥാപനത്തിന്റെ ചുമതലക്കാരെയും തഴഞ്ഞുവെന്നുള്ള പരാതിയും വ്യാപകമാണ്.

മറ്റ് പല വകുപ്പുകളിലും റിയാസ് കൈകടത്തുന്നുവെന്ന ആരോപണവും ഉയർന്ന് കേൾക്കുന്നുണ്ട്. ഇക്കാര്യങ്ങളുൾപ്പെടെ ചില മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചതായും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. 


നിലമ്പൂരിലെ മുന്നണികളുടെ ജയപരാജയങ്ങൾ സംസ്ഥാന ഭരണത്തെയും ബാധിക്കും. നിലവിൽ എൽ.ഡി.എഫ് മണ്ഡലത്തിൽ പരാജയപ്പെട്ടാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയെന്ന പ്രചാരണം അസ്ഥാനത്താവും. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിലും വിജയിക്കുന്ന മുന്നണിക്ക് രാഷ്ട്രീയ മേൽക്കോയ്മ ലഭിക്കുമെന്നും കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ ഇരുമുന്നണികളും കൊണ്ട് പിടിച്ച രപചാരണങ്ങൾക്കാവും തുടക്കമിടുക. 


ma baby

സി.പി.എമ്മിൽ രൂപമെടുത്തിരിക്കുന്ന ചേരിതിരിവ് സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാൻ പാർട്ടി കർശനമായി ഇടപെടുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും നിർദ്ദേശമുണ്ട്. 

എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള സി.പി.എമ്മിൽ ഇനി പിണറായി വിജയന്റെ അപ്രമാദിത്വം നടക്കില്ലെന്നും അടുത്ത തവണ ബേബി തന്നെ തിരഞ്ഞെടുപ്പിനെ നയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സംഘടനാ തലത്തിൽ ചേരിതിരിവ് ചിലയിടങ്ങളിലെങ്കിലും രൂപപ്പെട്ടുവെന്നതും യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ ഏകശിലാ രൂപത്തിലുള്ള പാർട്ടിയിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കും ഉപതിരഞ്ഞെടുപ്പ് തുടക്കമിട്ടേക്കാം.

Advertisment