Advertisment

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്. സൗത്ത് ഡിഎഫ്ഒ ഓഫീസിന് കീഴിൽ നടന്ന സംഭവത്തിൽ നോർത്ത് ഡിഎഫ്ഒ ഓഫീസിലാണ് പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ അടിച്ച് തകർത്തത്.

New Update
PV ANWAR

മലപ്പുറം: കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.  

Advertisment

നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ. കസേരകളും വാതിലും തകർത്തു.  

ഓഫീസിനുള്ളിൽ സംഘർഷഭരതമായ സാഹചര്യമായിരുന്നു. പെട്ടെന്നാണ് പ്രവർത്തകർ‌ ഓഫീസിനുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ന് ഞായറാഴ്ചയായതിനാൽ ഡിഎഫ്ഓഫീസിൽ ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ല. 

സൗത്ത് ഡിഎഫ്ഒ ഓഫീസിന് കീഴിൽ നടന്ന സംഭവത്തിൽ നോർത്ത് ഡിഎഫ്ഒ ഓഫീസിലാണ് പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ അടിച്ച് തകർത്തത്. സംഭവത്തിൽ നിലമ്പൂർ പോലീസ് കേസ് എടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അൻവർ വിമർശിച്ചു. മണി എന്ന യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു.

ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എംഎൽഎ പ്രതികരിച്ചു. 

9 ദിവസത്തിനിടെ 6 പേരെ ആന കൊന്നുവെന്നും സർക്കാർ എന്ത് ചെയ്തെന്നും അൻവർ ചോദിച്ചു. എംഎൽഎ എന്ന നിലയിൽ തനിയ്ക്ക് ഒരു കോൾ പോലും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആദിവാസി കുടുംബങ്ങൾക്ക് വീട്ടിലേക്ക് എത്താൻ ഉള്ള വഴിയിലെ അടിക്കാടുകൾ പോലും വെട്ടുന്നില്ലെന്ന് എംഎൽഎ ആരോപിച്ചു.

Advertisment