Advertisment

പിവി അൻവര്‍ എംഎൽഎ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്, ഇന്ന് ജാമ്യാപേക്ഷ നൽകും

പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.

New Update
p v anwar

 നിലമ്പൂർ‌∙  പി.വി. അൻവർ എംഎൽ‌എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത കേസിലാണ് എംഎൽഎ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 

Advertisment

പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഇന്് നൽകുമെന്ന് അൻവർ അറിയിച്ചു. 

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.

Advertisment