ഫോൺ ചോർത്തൽ ആരോപണം. പിവി അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാൽ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

New Update
pv anwar 3

നിലമ്പൂർ: ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് പോലീസിന്റെ അൻവറിന് അനുകൂലമായ കണ്ടെത്തൽ. 

Advertisment

റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ അടക്കം ഹർജി സമർപ്പിച്ചിരുന്നു. 


പരാതിയിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാൽ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.


ഹരജി മെയ് 22ന് കോടതി വീണ്ടും പരിഗണിക്കും. നിയമവിരുദ്ധമായി താൻ ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നുമാണ് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രൻ്റെ ഹരജിയിലെ വാദം.

Advertisment