കാർ വാങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ ആരുടെയെങ്കിലും അനുവാദം വാങ്ങണമെന്ന് അറിയില്ല. ഭാര്യ വായ്പ എടുത്തുവാങ്ങിയതാണ് കാർ. ആഡംബര കാർ വിവാദത്തിൽ പ്രതികരിച്ച് എം. സ്വരാജ്

സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

New Update
m swaraj

 നിലമ്പൂർ: നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിൽ പരാമർശിക്കുന്ന 36 ലക്ഷം രൂപയുടെ ആഡംബര കാർ വിവാദത്തിൽ പ്രതികരിച്ച് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്.

Advertisment

സത്യവാങ്മൂലം വായിച്ചിട്ട് മനസ്സിലാകാത്തവരായിരിക്കും ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം  പറഞ്ഞു.

സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ആ കാർ വിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയതാണ്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.

ഭാര്യ ഒരു സംരംഭകയമാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പയെടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്.

സോഷ്യൽ മീഡിയയിലെ ആരുടെയെങ്കിലും അനുവാദം വാങ്ങി വേണമായിരുന്നു അത് ചെയ്യാനെന്ന് അറിയില്ലായിരുന്നു. അത് ഇപ്പോൾ താൻ ഭാര്യയോട് പറയാമെന്നും സ്വരാജ് പറഞ്ഞു.

Advertisment