നിലമ്പൂരിൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം പ്രചരണം നടത്തുന്നു: കെ.മുരളീധരൻ

ബിജെപി കൺവൻഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുൾപ്പടെ നിരവധി കാര്യങ്ങൾ സിപിഎം ബിജെപി അന്തർധാരക്ക് തെളിവാണ്. 

New Update
k muraleedharan

നിലമ്പൂർ: നിലമ്പൂരിൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ബിജെപി ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. 

Advertisment

ബിജെപി സ്‌ക്വാഡ് വർക്കും നടക്കുന്നില്ല.യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം പ്രചരണം നടത്തുന്നതുവഴി എൽഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.

ബിജെപി കൺവൻഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുൾപ്പടെ നിരവധി കാര്യങ്ങൾ സിപിഎം ബിജെപി അന്തർധാരക്ക് തെളിവാണ്. 

ഹിന്ദുമഹാസഭ മാത്രമല്ല, ആർഎസ്എസ് തന്നെ പിണറായിക്കൊപ്പമല്ലേയെന്നും മുരളീധരൻ പറഞ്ഞു. 

Advertisment