/sathyam/media/media_files/2025/06/13/Y8j7Rz5SL0mCmtRp3Svd.jpg)
നിലമ്പൂർ : ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ആറു ദിവസം മാത്രം ശേഷിക്കെ മണ്ഡലത്തിൽ അവസാന അടവും പുറത്തെടുത്ത് മുന്നണികൾ മുന്നേറുന്നു.
മത്സരം എൽ.ഡി.എഫും യു.ഡി.ഫും തമ്മിലാണെങ്കിലും വോട്ട് വർധന ലക്ഷ്യം വെച്ച് ബി.ജെ.പിയും രംഗത്തുണ്ട്. മണ്ഡലത്തിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും താഴേത്തട്ടിൽ കാര്യമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ പി.വി അൻവറിന് കഴിഞ്ഞിട്ടില്ല.
ബൂത്തുതല പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. നിലവിൽ അതിന് പര്യാപ്തമായ സംഘടനാ സംവിധാനമാണ് പാർട്ടിക്കുള്ളത്.
ഇതിന് പുറമേ ജില്ലയിലെ ലീഗിന്റെ സംഘടനാ പ്രവർത്തനം കൂടി ചേരുമ്പോൾ പ്രചാരണ രംഗത്ത് കൊഴുപ്പേറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
സമീപകാലത്ത് ആദ്യമായാണ് കയ്‌മെയ് മറന്ന് കോൺഗ്രസും ലീഗും ഒരുമിച്ച് ഒരു മണ്ഡലത്തിൽ സി.പി.എമ്മിനെ നേരിടാൻ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ എണ്ണയിട്ട യന്ത്രം പോലെയാണ് യു.ഡി.എഫിന്റെ സംഘടനാ സംവിധാനം പ്രാവർത്തിക്കുന്നത്.
നിലവിൽ മണ്ഡലത്തിലുള്ള ഓരോ എം.എൽ.എമാർക്കും ബൂത്തുതല ചുമതല നൽകി കാര്യങ്ങൾ എകോപിപ്പിക്കാനാണ് കോൺഗ്രസും യു.ഡി.എഫും നീങ്ങുന്നത്.
മലപ്പുറം ജില്ലയിലെ ലീഗിന്റെ മുഴുവൻ സന്നാഹങ്ങളും നിലമ്പൂരിലെ വിജയത്തിന് ഉപയോഗിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വം താഴേത്തട്ടിലേക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമ്പോൾ സംഘടനാ സംവിധാനം എങ്ങനെ ചലിക്കുന്നുവോ അത്തരത്തിൽ വേണം പ്രവർത്തനങ്ങൾ നടത്താനെന്നാണ് പാർട്ടി കർശന നിർദ്ദേശം താഴേത്തട്ടിൽ നൽകിയിട്ടുള്ളത്.
ഇതുകൊണ്ട് തന്നെ ലീഗിന്റെ എല്ലാ സംവിധാനങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമായി രംഗത്തിറങ്ങും.
നിലമ്പൂരിൽ കോൺഗ്രസിൽ ഏറ്റവും മികച്ച ഐക്യവും ആശയവിനിമയവുമാണ് നിലവിൽ ദൃശ്യമാകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അൻവറുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളശിൽ നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.
എന്നാൽ പ്രചാരണം മുറുകിയതോടെ അതെല്ലാം മാറ്റിവെച്ച് നേതാക്കൾ മികച്ച സഹകരണത്തോടെയാണ് പ്രചാരണം നയിക്കുന്നത്.
മണ്ഡലത്തിൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാൻ വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി 15 ന് എത്തും.
ഇന്ന് മുതൽ രണ്ട് ദിവസമാണ് പ്രിയങ്കയുടെ പ്രചാരണത്തിനായി പാർട്ടി തീയ്യതി നിശ്ചയിച്ചിരുന്നതെങ്കിലും അഹമ്മദബാദിലെ വിമാനദുരന്തത്തെ തുടർന്ന് പ്രയങ്കയുടെ വരവ് നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് 65000 ത്തിൽപ്പരം വോട്ടാണ് പ്രിയങ്കയ്ക്ക് ലഭിച്ച ഭൂരിപക്ഷം.
പ്രിയങ്ക കൂടി എത്തുന്നതോടെ കോൺഗ്രസ് യു.ഡി.എഫ് ക്യാമ്പുകൾ കൂടുതൽ ആവേശഭരിതമാവും.
ആര്യാടൻ ഷൗക്കത്ത് മികച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്ന സൂചനയാണ് യു.ഡി.എഫ് വൃത്തങ്ങളിൽ നിറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us