/sathyam/media/media_files/2025/05/27/PfZYIDRIzUsnK7Ee2uW9.jpg)
നിലമ്പൂര്‍: 12,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് യുഡിഎഫിൻ്റെ പ്രാഥമിക വിലയിരുത്തൽ.
വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. പി.വി അൻവർ നേടുന്ന വോട്ടുകൾ എൽഡിഎഫ് ക്യാമ്പിനാകും പരിക്കേൽപിക്കുക എന്നും യുഡിഎഫ് കരുതുന്നു.
യുഡിഎഫ് ബൂത്ത് കമ്മിറ്റികളിൽ നിന്നും ലഭിച്ച പ്രാഥമിക കണക്ക് പ്രകാരം നിലമ്പൂർ മുൻസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യും.
വഴിക്കടവാണ് ഏറ്റവും പ്രതീക്ഷയുള്ള പഞ്ചായത്ത്. 3000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വഴിക്കടവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
എൽഡിഎഫ് ജയിച്ച കഴിഞ്ഞ തവണയും ലീഡ് തന്ന മുത്തേടത്ത് നിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത് 2500 വോട്ടിൻ്റെ ഭൂരിപക്ഷം. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ഇത്തവണ ലീഡ് നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 2000.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us