നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണുന്നു.ആദ്യ സൂചനകൾ ഉടൻ.ഫലം മുന്നണികൾക്ക് നിർണായകം

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 92 വോട്ട് ലീഡാണ് മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റുകളിൽ യു‍ഡിഎഫിന് ലഭിച്ചത്.

New Update
nilambur Untitleduss

മലപ്പുറം: നിലമ്പൂരിൻ്റെ എംഎൽഎ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Advertisment

തുടർ ഭരണം പ്രതീക്ഷിക്കുന്ന ഇടത് സർക്കാരിനും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന പ്രചാരണവുമായി മുന്നോട്ട് പോയ യുഡിഎഫിനും ഫലം നിർണായകം.

അൻവർ എത്ര വോട്ട് പിടിക്കുമെന്നതും വിധി നിർണയിക്കും. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ബിജെപി പിടിക്കുമോയെന്നും ആകാംക്ഷയുണ്ട്.

 തപാൽ വോട്ടുകൾ വോട്ടെണ്ണൽ ടേബിളുകളിൽ എത്തിച്ചു. പോസ്റ്റൽ വോട്ടുകളിലെ ലീഡ് നിലനിർത്താൻ ഇക്കുറിയും യുഡിഎഫിന് സാധിക്കുമോയെന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ആദ്യം ഉത്തരം ലഭിക്കുന്ന ചോദ്യങ്ങളിലൊന്ന്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 92 വോട്ട് ലീഡാണ് മണ്ഡലത്തിൽ പോസ്റ്റൽ ബാലറ്റുകളിൽ യു‍ഡിഎഫിന് ലഭിച്ചത്. 3982 പോസ്റ്റൽ വോട്ടുകളാണ് ഇത്തവണ എണ്ണാനുള്ളത്

Advertisment