ആദ്യ ഏഴ് റൗണ്ടിലും ആര്യാടന്‍, ലീഡ് അയ്യായിരം കടന്നു. മികച്ച വിജയം നേടുമെന്ന് യുഡിഎഫ്, ജയമുറപ്പെന്ന് എൽഡിഎഫ്, ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിലും ജയിക്കുമെന്ന് അൻവർ

പ്രതീക്ഷിച്ചതിനേക്കാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നതാണ് വോട്ടെണ്ണലില്‍ കണ്ടത്

New Update
nilamburelection

മലപ്പുറം:  നിലമ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏഴ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് തന്നെ ലീഡ്. ആദിവാസി മേഖലകളിലും യുഡിഎഫ് മുന്‍തൂക്കം നേടി. എല്‍ഡിഎഫിന് ശക്തമായ പിന്തുണയുള്ള പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.

Advertisment

എന്നിരുന്നാലും, പ്രതീക്ഷിച്ചത്ര മുന്നേറ്റം ആര്യാടന്‍ ഷൗക്കത്തിന് നേടാന്‍ കഴിഞ്ഞില്ലെന്ന് യുഡിഎഫ് വിലയിരുത്തുന്നു. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ച്ചയുണ്ടായോ എന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്.


പ്രതീക്ഷിച്ചതിനേക്കാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നതാണ് വോട്ടെണ്ണലില്‍ കണ്ടത്. ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ അന്‍വര്‍ 5000-ലധികം വോട്ടുകള്‍ സ്വന്തമാക്കി.

ജൂണ്‍ 19-നാണ് വോട്ടെടുപ്പ് നടന്നത്. ആകെ 1,74,667 പേര്‍ ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തി, പോളിംഗ് ശതമാനം 75.87 ആയിരുന്നു.

പ്രമുഖ സ്ഥാനാര്‍ത്ഥികളായി ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം. സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ), മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരായിരുന്നു മത്സരരംഗത്ത്.

Advertisment