New Update
/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
നിലമ്പൂർ: എം.വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിൽ പരോക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.
Advertisment
വർഗീയ ശക്തികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയാൻ പാടില്ലായിരുന്നു എന്നാണ് പേര് പറയാതെയുള്ള വിമർശനം.
എളമരം കരീമും, പി രാജീവുമാണ് വിമർശനമുന്നയിച്ചത്.
നിലമ്പൂരിലെ കണക്കുകൂട്ടൽ പിഴച്ചെന്നും കൃത്യമായ വിലയിരുത്തൽ ഉണ്ടായില്ലെങ്കിൽ പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും പി.രാജീവ് അഭിപ്രായപ്പെട്ടു.
സ്വരാജിന് വ്യക്തിപരമായ വോട്ടുകൾ നേടാനായില്ലെന്ന സിപിഐ വിലയിരുത്തൽ സിപിഎം തള്ളി.
വ്യക്തിപരമായി പതിനായിരം വോട്ടെങ്കിലും സ്വരാജ് നേടിയെന്നാണ് സിപിഎം വിലയിരുത്തൽ.
എന്നാൽ പാർട്ടി വോട്ടിൽ ചോർച്ചയുണ്ടായെന്നും ഇക്കാര്യത്തിൽ ഗൗരവമായ പരിശോധന വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us