/sathyam/media/media_files/2025/06/12/IYk9s1jxIvmnH4addjB3.jpg)
നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണ പരിപാടികൾ ഞായറാഴ്ചയിലേക്കാണ് മാറ്റി. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്.
യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തി​ന്റെ പ്രചാരണത്തിനായി നിലമ്പൂരിൽ എത്താനിരിക്കുകയായിരുന്നു പ്രിയങ്ക ​ഗാന്ധി. നിലമ്പൂർ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് പ്രിയങ്ക.
അതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം സെക്രട്ടേറിയറ്റം​ഗവുമായ എം സ്വരാജി​ന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചയാത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
13ന് ചുങ്കത്തറ, മുത്തേടം പഞ്ചായത്തുകളിലും 14 ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലും 15 ന് പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ നടക്കുക
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-നാണ് നടക്കുന്നത്. വോട്ടെണ്ണല്‍ 23ന് നടക്കും.
ഇങ്ങനെ വളരെ പെട്ടെന്ന് മാറിമാറിഞ്ഞ സാഹചര്യത്തിലൂടെ തെരഞ്ഞെടുപ്പ് രം​ഗം കടന്നുപോകുമ്പോഴാണ് പ്രിയങ്ക ​ഗാന്ധിയും പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us