നിമിഷ പ്രിയ കേസ്: ഡൊണേഷൻ ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്ന് സർക്കാർ

നിമിഷ പ്രിയയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഓഗസ്റ്റ് 1 ന് ഇന്ത്യ അറിയിച്ചു.

New Update
nimisha priya

തിരുവനന്തപുരം:  യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നഴ്സായ നിമിഷ പ്രിയക്കായി സര്‍ക്കാര്‍ നിയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് 'സാമ്പത്തിക സംഭാവന' ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് 'വ്യാജ' അവകാശവാദങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം.


Advertisment

മന്ത്രാലയത്തിന്റെ ഫാക്റ്റ്-ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡില്‍ - എംഇഎ ഫാക്റ്റ് ചെക്ക് - അത്തരം അവകാശവാദങ്ങള്‍ ഉന്നയിച്ച ഒരു എക്‌സ് ഉപയോക്താവ് നടത്തിയ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റ് ചെയ്തു.


ഓഗസ്റ്റ് 19 ന് ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ 'സേവ് നിമിഷ പ്രിയ' എന്ന മുദ്രാവാക്യവും ചില 'ബാങ്ക് ഇടപാട്' വിശദാംശങ്ങളും അടങ്ങിയ ഒരു പോസ്റ്ററും ഉണ്ട്.

'നിമിഷ പ്രിയ കേസില്‍ ഇന്ത്യ ഗവണ്‍മെന്റ് നിയുക്തമാക്കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണ സംഭാവന ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ഞങ്ങള്‍ കണ്ടു. ഇതൊരു വ്യാജ അവകാശവാദമാണ്,' വിദേശകാര്യ മന്ത്രാലയ ഫാക്ട് ചെക്ക് പോസ്റ്റ് ചെയ്തു.


നിമിഷ പ്രിയയുടെ കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഓഗസ്റ്റ് 1 ന് ഇന്ത്യ അറിയിച്ചു.


കേസില്‍ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില സൗഹൃദ സര്‍ക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisment