‘നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് പിൻവലിച്ചിട്ടില്ല’, പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫിസ്

New Update
Kanthapuramnimisha29072025

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിന്നു പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫിസ്.

Advertisment

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. 


എക്സ് പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നും കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു. എക്സ് പോസ്റ്റ് പിൻവലിച്ചത് വാർത്ത ഏജൻസിയാണെന്നും ഓഫിസ് അറിയിച്ചു.


ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്നതുമായി ബന്ധപ്പെട്ട വാർത്ത കാന്തപുരത്തിന്റെ ഓഫിസ് പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തലാലിന്റെ കുടുംബവും പ്രതികരിച്ചിരുന്നു

Advertisment