സംസ്ഥാനത്തെ ആദ്യ ‘നെറ്റ് സീറോ’ മെഡിക്കൽ ക്യാമ്പസായി നിംസ് മെഡിസിറ്റി ! പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

New Update
874f3a8e-14d4-45ee-b4bc-608d558f849e

തിരുവനന്തപുരം: സുസ്ഥിര വികസനത്തിന്റെയും ഊർജ്ജ സ്വയംപര്യാപ്തതയുടെയും പാതയിൽ വിപ്ലവകരമായ നേട്ടം കൈവരിച്ച് നിംസ് മെഡിസിറ്റി.

Advertisment

സംസ്ഥാനത്തെ ആദ്യ ‘നെറ്റ് സീറോ എമിഷൻ’ മെഡിക്കൽ ക്യാമ്പസ് എന്ന്  നിംസ് മെഡിസിറ്റിയെ ഹരിതകേരളം ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ ആണ്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നിംസ് മെഡിസിറ്റി എം.ഡി. എം.എസ്. ഫൈസൽ ഖാൻ മുഖ്യമന്ത്രിയിൽ നിന്നും അംഗീകാരം  ഏറ്റുവാങ്ങി. 

ചികിത്സാ മികവിനോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിംസിന്റെ പ്രവർത്തനങ്ങളെയും എം.എസ്. ഫൈസൽ ഖാന്റെ നേതൃത്വത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു.

​ഹരിത കേരള മിഷൻ ഒരു വർഷം നടത്തിയ നിരന്തരമായ പരിശോധനകളുടെയും പഠനത്തിൻ്റെയും ഭാഗമായാണ് നിംസ് മെഡിസിറ്റിക്ക് പൂർണ്ണമായും നെറ്റ് സീറോ എമിഷൻ പദവി അർഹമാണെന്ന് പ്രഖ്യാപിച്ചത്.

കൂടാതെ എത്രത്തോളം കാർബൺ ആണോ പുറപ്പെടുവിക്കുന്നത് അത്രയും കാർബൺ ആഗിരണം ചെയ്യാനുള്ള പൂർണ്ണമായ സജ്ജീകരണവും നിംസ് മെഡിസിറ്റിക്ക് ഉണ്ട് എന്ന് മിഷൻ കണ്ടെത്തുകയായിരുന്നു.
​ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടി മുന്നോട്ടുവെച്ച 'നെറ്റ് സീറോ എമിഷൻ' എന്ന ലക്ഷ്യം  കൈവരിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.

ഭാരതത്തിൻ്റെ സുസ്ഥിര വികസന എന്ന കാഴ്ചപ്പാടിൻ്റെ  പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് ഈ നേട്ടം  നിംസ് കൈവരിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ആ വാഗ്ദാനം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്.

ലോകപ്രശസ്തമായ ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് സർവ്വകലാശാലകൾ തങ്ങളുടെ ക്യാമ്പസുകളിൽ നടപ്പിലാക്കുന്ന അതേ മാതൃകയാണ് കേരളത്തിന്റെ മണ്ണിൽ നിംസ് മെഡിസിറ്റി യാഥാർത്ഥ്യമാക്കിയത്. 2015-ൽ ഏഷ്യയിലെ തന്നെ ആദ്യത്തെ സൗരോർജ്ജ അധിഷ്ഠിത കാത്ത്‌ലാബ് സ്ഥാപിച്ച് തുടങ്ങിയ പ്രയാണമാണ് ഇന്ന് സമ്പൂർണ്ണ ഹരിത പദവിയിൽ  നിംസ് മെഡിസിറ്റി എത്തിനിൽക്കുന്നത്.

പ്രതിദിനം 8500-ൽ അധികം ജനങ്ങൾ സന്ദർശിക്കുന്ന നിംസ് മെഡിസിറ്റിയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ​കൽക്കരി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് പകരം സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും നേരിട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ നിംസിന് സാധിച്ചു.

കേരളത്തിലെ ആദ്യത്തെ സൗരോർജ്ജ അധിഷ്ഠിത ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ നിംസിലാണ് സജ്ജമാക്കിയിരിക്കുന്നത്. ​ മാലിന്യ സംസ്കരണം,മാലിന്യങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന അത്യാധുനിക പ്ലാന്റ്, ശാസ്ത്രീയമായ ജല പുനരുപയോഗ പദ്ധതികളും മഴവെള്ള സംഭരണവും സജ്ജീകരിച്ചിട്ടുള്ളത്.
​ 
​സംസ്ഥാന സർക്കാരിന് ആഗോളവേദികളിൽ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന സുസ്ഥിര വികസനത്തിന്റെ ഉദാത്ത മാതൃകയായി നിംസ് മെഡിസിറ്റി മാറിയിരിക്കുന്നു എന്ന് സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

എ.എ. റഹീം എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ സീമ, ഡെപ്യൂട്ടി സെക്രട്ടറി രുചിക ദ്രാൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Advertisment