പി​റ​ന്നാ​ൾ സ​മ്മാ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

ന​ല്ല​ളം സ്വ​ദേ​ശി സ​ജീ​ന്ദ്ര ബാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മ്മാ​നം വീ​ട്ടി​ലാ​യ​തി​നാ​ല്‍ കൂ​ടെ വ​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ര്‍​ഥി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

New Update
jail 12

കോ​ഴി​ക്കോ​ട്: പി​റ​ന്നാ​ൾ സ​മ്മാ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. 

Advertisment

ന​ല്ല​ളം സ്വ​ദേ​ശി സ​ജീ​ന്ദ്ര ബാ​ബു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മ്മാ​നം വീ​ട്ടി​ലാ​യ​തി​നാ​ല്‍ കൂ​ടെ വ​ര​ണ​മെ​ന്ന് അ​ധ്യാ​പ​ക​ൻ വി​ദ്യാ​ര്‍​ഥി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

ബൈ​ക്കി​ല്‍ കു​ട്ടി​യെ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് അ​ധ്യാ​പ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റാ​ന്‍ തു​ട​ങ്ങി​യ​ത്. 

പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത കു​ട്ടി തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി ബ​ന്ധു​വി​നോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രാ​ണ് സ്കൂ​ളി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്.

സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം ന​ല്ല​ളം പോ​ലീ​സി​നെ അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം പോ​ക്സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്ത പോ​ലീ​സ് സ​ജീ​ന്ദ്ര ബാ​ബു​വി​നെ അ​റ​സ്റ്റ് ചെയ്യുകയായിരുന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

Advertisment