നിപ; സമ്പർക്കപ്പട്ടികയിലുള്ള 49 പേർ പനി ബാധിതർ, തിരുവാലിയിൽ ചൊവ്വാഴ്ചയും ആരോഗ്യ വകുപ്പ് സർവേ തുടരും; തിയേറ്ററുകൾ അടച്ചിടണമെന്നും നിർദേശം

ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. പൊതു ജനങ്ങൾ കൂട്ടംകൂടാൻ പാടില്ല

New Update
nipah route map

മലപ്പുറം: നിപ സ്ഥിരീകരിച്ച തിരുവാലിയിൽ ചൊവ്വാഴ്ചയും ആരോഗ്യ വകുപ്പ് സർവേ തുടരും. തിങ്കളാഴ്ച നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.

Advertisment

മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും.

മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്‌മെന്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി. പൊതു ജനങ്ങൾ കൂട്ടംകൂടാൻ പാടില്ല. തിയേറ്ററുകൾ അടച്ചിടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി.

വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

Advertisment