New Update
/sathyam/media/media_files/1Sz9IRDNa9tpTRYqGxdx.jpg)
മലപ്പുറം: നിപയിൽ വീണ്ടും സംസ്ഥാനത്തിന് ആശ്വാസം. മലപ്പുറത്ത് മരിച്ച യുവാവുമായി അടുത്ത സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 10 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവ്.
Advertisment
26 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. പുതിയതായി 11 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക പട്ടികയിൽ 266 പേരായി.
പനിബാധിതരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാസ് സർവ്വേയും പൂർത്തിയായിട്ടുണ്ട്.
യുവാവ് മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആശ, അങ്കണവാടി വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ അടങ്ങുന്ന സംഘം സർവ്വേ തുടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us