നിപ ഭീതി ഒഴിഞ്ഞു: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ച് കലക്ടറുടെ ഉത്തരവ്‌

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളുമായിരുന്നു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്.

New Update
nipah route map

മലപ്പുറം: നിപ ഭീതി ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയതും പിൻവലിച്ച് കലക്ടർ ഉത്തരവിട്ടു.

Advertisment

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാർഡുകളുമായിരുന്നു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്.

ഇവിടത്തെ വിദ്യാലയങ്ങൾ ഇന്നു തുറക്കും. സമ്പർക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീൻ ഇന്ന് അവസാനിക്കും.

ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവാണ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment