New Update
/sathyam/media/media_files/2025/04/04/EQwQry3Mv8I5I6qgXiHq.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയുടെ നില ഗുരുതരം. യുവതിയുടെ സ്രവം പരിശോധനയ്ക്കായി കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചു.
Advertisment
നാളെ രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിപ രോഗബാധയാണോ എന്നകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുകയുളൂ.
കഴിഞ്ഞ ഒരാഴ്ചയായി യുവതി മലപ്പുറത്തുള്ള കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമില്ലാതായതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us