/sathyam/media/media_files/8R8J9KMY3HKRKTTg7ebd.jpg)
മലപ്പുറം: മലപ്പുറത്ത് നിപയും എം പോക്‌സും സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ശന നിയന്ത്രണങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലയില്‍ നിലവില്‍ 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണുളളത്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും.
നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം പോക്‌സ് സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍ അടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കുന്നത്. സമ്പര്‍ക്ക പട്ടികയിലുള്ള 23 പേരുടേയും സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും.
എം പോക്‌സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us