വീണ്ടും നിപയെ തോല്‍പിച്ച് കേരളം, മലപ്പുറത്തെ രോഗപ്രതിരോധം വിജയം; 'ഡബിള്‍ ഇന്‍ക്യുബേഷന്‍' കാലാവധി പൂര്‍ത്തിയായി, സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവ്

മലപ്പുറം നിപ മുക്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി (42 ദിവസം) പൂര്‍ത്തിയാക്കിയെന്ന് മന്ത്രി

New Update
nipah Untitledan

മലപ്പുറം: മലപ്പുറം നിപ മുക്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി (42 ദിവസം) പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു.

Advertisment

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി. ഐസിഎംആറുമായി ചേര്‍ന്നുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിരുന്നു.

Advertisment