മലപ്പുറം: മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിലവില്‍ നില ലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 267 പേരാണ്. 37 സാമ്പിളുകള്‍ നെഗറ്റീവാണെന്നും, മറ്റ് സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ യുവാവിന് കഴിഞ്ഞ ദിവസം എംപോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാകക്കി. ഈ യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 23 പേരാണുള്ളത്. യുവാവിന്റെ റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടും. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.