മലപ്പുറത്ത് നിപ സംശയം; തിങ്കളാഴ്ച മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം; പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്; സമ്പർക്ക പട്ടികയിൽ 26 പേർ

മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് ബെംഗുളുരുവിൽ നിന്ന് വിദ്യാർത്ഥിയായ യുവാവ് നാട്ടിലെത്തിയത്.

New Update
nipah Untitledan

മലപ്പുറം: വണ്ടൂർ നടുവത്ത് ഈ മാസം 9ന് മരിച്ച 23 കാരന്റെ മരണം നിപ ബാധിച്ചെന്ന് സംശയം. സ്രവം കോഴിക്കോട് നടത്തിയ പരിശോധനയിൽ പോസിറ്റീവായി സ്ഥിരീകരിച്ചു.

Advertisment

പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചാണ് യുവാവ് മരണപ്പെട്ടത്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

നിപ സംശയിക്കുന്ന സാഹചര്യത്തിൽ, യുവാവുമായി നേരിട്ടു ബന്ധമുള്ള 26 പേരുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് ബെംഗുളുരുവിൽ നിന്ന് വിദ്യാർത്ഥിയായ യുവാവ് നാട്ടിലെത്തിയത്.

നിലവിൽ യുവാവുമായി സമ്പർക്കമുള്ള സഹോദരിയെയും സുഹൃത്തിനെയും നിരീക്ഷിച്ചുവരികാണ്. ജൂലൈയിൽ മലപ്പുറം പാണ്ടിക്കാട്, 14 കാരൻ നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. 

Advertisment