നിപ ഭീതിയിൽ കേരളം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേരുണ്ട്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.

New Update
nipah virus test

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് പുതിയ നിപ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ മുന്നറിയിപ്പ്.

Advertisment

കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടായിരുന്ന 43 പേരെ ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാക്കി. ഇവര്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല.


സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേരുണ്ട്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.

സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.


കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് പുതിയ രണ്ട് കേസുകളില്‍ രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.


നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കു നേരിട്ട് ആശങ്കയില്ലെന്നും, ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Advertisment