New Update
/sathyam/media/media_files/gt3mtVnVpPR30U9cLYP8.jpg)
കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Advertisment
ഇവരെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്നാണ് ഇവരെ നിപ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റിയത്. രാത്രിയോടെ ഇവരുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്ക് അയച്ചു.