കുട്ടികള്‍ക്ക് തെറ്റുപറ്റി, തിരുത്തി മുന്നോട്ടു പോകാം: കോളേജില്‍ പ്രത്യേക പ്രാര്‍ഥനാമുറി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അച്ചടക്ക നടപടിയെടുക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍

 സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറഞ്ഞു.

New Update
college Untitledya

മൂവാറ്റുപുഴ:  നിര്‍മല കോളേജില്‍ പ്രത്യേക പ്രാര്‍ഥനാമുറി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അച്ചടക്ക നടപടിയെടുക്കില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെവിൻ കെ കുര്യാക്കോസ്. മതസ്പര്‍ധയുണ്ടാക്കരുതെന്നും പ്രിസിപ്പൽ പറഞ്ഞു.

Advertisment

അതേസമയം സംഭവത്തില്‍ മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികൾ ഖേദം പ്രകടിപ്പിച്ചു. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.

കുട്ടികള്‍ക്ക് തെറ്റുപറ്റിയെന്നും തിരുത്തി മുന്നോട്ട് പോകാമെന്നും മാനേജ്മെന്‍റുമായി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണ്. പ്രാർഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്.

 സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറഞ്ഞു.

 

Advertisment