കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

New Update
cm

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ ബാധിക്കുന്ന പൊതുവായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും തീര്‍ത്തും സൗഹൃദപരമായ സന്ദര്‍ശനമായിരുന്നു എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


Advertisment

മനുഷ്യരുടെ ഏറ്റവും പ്രധാനമായ കാര്യം ജീവിക്കാനുള്ള അവകാശമാണ്. ഇവിടെ ജീവിക്കാന്‍ അവകാശമില്ലാത്തത് ഫാസിസത്തിന്റെ കാലത്തായിരുന്നു. ജീവിക്കാന്‍ അവകാശമില്ലാത്ത കാലം ഇന്ത്യയില്‍ ഉണ്ടായത് അടിയന്തരാവസ്ഥയുടെ കാലത്താണെന്നും മുഖ്യമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി നിയമസഭയില്‍ പറഞ്ഞു.


അന്ന് സിപിഐഎം പറഞ്ഞത് അമിതാധികാര വാഴ്ചയുടെ കാലം എന്നാണ്. സിപിഐഎം വാക്കുകള്‍ ശരിയായ അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ കാലത്തെയും സിപിഐഎം വ്യക്തമായി വിലയിരുത്തിയിട്ടുണ്ട്. 'ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ള ആര്‍എസ്എസ് അജണ്ടയുള്ള ബിജെപി ഗവണ്‍മെന്റ്' എന്നത് കൃത്യമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിര്‍മ്മല സീതാരാമനെ കണ്ടതില്‍ എന്തോ വലിയ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്. തനിക്ക് പാര്‍ട്ടി മീറ്റിംഗ് ഉണ്ടായിരുന്നു. എം.പിമാര്‍ക്ക് അത്താഴ വിരുന്ന് കൊടുക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. താനില്ല എന്ന് അപ്പോള്‍ തന്നെ പറഞ്ഞു. 


ഗവര്‍ണര്‍ പോയത് താന്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ ആണ്. അടുത്തടുത്ത സീറ്റില്‍ ആണ് ഇരുന്നത്. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു, താന്‍ സ്വീകരിച്ചു. എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ടെന്നും ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മലാ സീതാരാമന് അവരുടെ രാഷ്ട്രീയമുണ്ട്. നാടിനെതിരായ കാര്യങ്ങളല്ല, നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും തീര്‍ത്തും സൗഹൃദപരമായ സന്ദര്‍ശനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment