ആർ.എസ്. എസ് നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തി ബി ജെ പി ദേശീയ അദ്ധ്യക്ഷൻ. പാർട്ടി കോർ കമ്മറ്റി യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി. എൻ ഡി എ നേതാക്കളുമായും നിതിൻ നബീൻ കൂടിക്കാഴ്ച്ച നടത്തി

New Update
de9ede26-5ed1-44d0-b658-747790e569dd

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബി ജെ പി ഇക്കുറി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഏറെ മുന്നിലാണ്.

Advertisment

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് പാർട്ടി ദേശീയ അദ്ധ്യക്ഷൻ നീതിൻ നബിൻ എൻഡിഎ നേതാക്കളുമായി ചർച്ച നടത്തി.  

താമരാക്ഷൻ (ജെ എസ് , എസ് ), വിഷ്ണുപുരം ചന്ദ്രശേഖരൻ  ( കാമരാജ് കോൺഗ്രസ് ), കുരുവിള മാത്യുസ് (നാഷണലിസ്റ്റ് കേരള കോൺഗ്രസ് ), അഡ്വ. ഹരികുമാർ (ശിവസേന), കെ ടി തോമസ്  (നാഷണൽ പീപ്പിൾസ് പാർട്ടി ), രാജേന്ദ്രൻ (എസ് ജെ ഡി ), തുഷാർ വെള്ളാപ്പിള്ളി (ബിഡിജെഎസ് ), സാബു ജേക്കബ്  (ട്വൻ്റി20 ) എന്നിവർ നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്തി.

സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലേക്ക് ഉടനെ തന്നെ എൻഡിഎ കടക്കുമെന്നാണ് വിവരം.
ഈ കൂടിക്കാഴ്ച്ചകൾക്ക് പിന്നാലെ എളമക്കരയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലെത്തി മുതിർന്ന കാര്യകർത്താക്കളുമായി പ്രത്യേക കൂടിക്കാഴ്ചയും ബിജെപി ദേശീയ അധ്യക്ഷൻ നടത്തി.

രാത്രി വൈകി ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗവും ചേർന്നു. കോർ കമ്മറ്റിയിൽ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പും സാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും പ്രത്യേകം വിലയിരുത്തുകയും  ചെയ്തു

Advertisment