/sathyam/media/media_files/2025/10/09/niyamasabha-2025-10-09-12-09-32.jpg)
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫിന്റെ രാസവിദ്യ എന്ന ബാനറുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ബാനര്‍ പിടിച്ചു മാറ്റാന്‍ സ്പീക്കര്‍ ഷംസീര്‍ വാച്ച് ആന്റ് വാര്‍ഡിന് നിര്‍ദേശം നല്‍കി. ഇതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.
നിഷ്പക്ഷനായിട്ടല്ല സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും, വാച്ച് ആന്റ് വാര്‍ഡിനെ ഉപയോ?ഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ ബഹളം രൂക്ഷമാകുകയായിരുന്നു.
സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു.
സഭയില്‍ പ്രതിപക്ഷം തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സിപിഎമ്മിലെ എം രാജ?ഗോപാല്‍ പറഞ്ഞു. സഭയുടെ നടപടിക്രമം അനുസരിച്ച് ചെയറിനെ നോക്കി സംസാരിക്കണമെന്നാണ് പറയുന്നത്. അതിനാല്‍ ബാനര്‍ ഇങ്ങനെ പിടിച്ചിരിക്കുന്നത് തെറ്റാണ്. അതു മാറ്റാന്‍ നിര്‍ദേശം നല്‍കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു