ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/2025/10/09/untitled-2025-10-09-13-33-55.jpg)
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.
Advertisment
മര്‍ദനം നടത്തിയ റോജി എം ജോണ്‍, എം വിന്‍സന്റ് , സനീഷ് കുമാര്‍ ജോസഫ് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കര്‍ അംഗീകരിച്ചതോടെയാണ് സസ്‌പെന്‍ഷന്‍.
പ്രതിപക്ഷ പ്രതിഷേധം അതിരു കടന്നെന്നും പരിക്കേറ്റ നിയമസഭാ ചീഫ് മാര്‍ഷല്‍ ഷിബുവിന് ശസ്ത്രക്രിയ വേണമെന്നും എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള ചീഫ് മാര്‍ഷലിനെ ഗുരുതരമായി അതിക്രമിച്ചു.