നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ഇ-ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്യാൻ സ്പീക്കറുടെ അനുമതി. ചട്ടത്തിനും ഓഫീസ് മാന്വലിനും വിരുദ്ധമെന്ന് ആക്ഷേപം. ലൈബ്രറിക്കാർക്ക് ലഭിച്ചത് അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാർക്കുണ്ടായിരുന്ന അധികാരം. ഭരണ - പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി പ്രതിഷേധത്തിൽ. കോൺഗ്രസ് സംഘടന പെൻഡൗൺ സമരത്തിന്. നിയമസഭ സമരവേദിയാവുമ്പോൾ

New Update
d

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് സെക്രട്ടറിയേറ്റ് ഓഫീസ് മാനുവലിനും നിലവിലുള്ള സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി ഇ-ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്യാൻ സ്പീക്കർ നൽകിയ അനുമതിയെ തുടർന്ന് നിയമസഭാ സെക്രട്ടറിയറ്റിൽ രൂക്ഷമായ തർക്കം.

Advertisment

സ്പീക്കറുടെ ഉത്തരവുപ്രകാരം ചീഫ് ലൈബ്രറിയനും മറ്റ് ലൈബ്രേറിയൻമാർക്കും "ഗ്രീൻ നോട്ട്", മറ്റ് ജീവനക്കാർക്കും "യെല്ലോ നോട്ട്" ഉപയോഗിച്ച് ഔദ്യോഗിക ഫയലുകൾ ആരംഭിക്കാനും കൈകാര്യം ചെയ്യാനും അധികാരം ലഭിച്ചു.


ഇതുവരെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കേഡറിലുള്ള ഉദ്യോഗസ്ഥർക്കേ ഫയൽ കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നുവെന്നതാണ് ചട്ടം.


നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് അത്തരം അധികാരങ്ങൾ അനുവദിച്ചതിനെതിരെ ഭരണ - പ്രതിപക്ഷ സേവനസംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

സ്പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റിൽ സേവനസംഘടനകളുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


ഭരണകക്ഷിയിലെ സർവീസ് സംഘടനയിലെ നൂറിലധികം സജീവ പ്രവർത്തകർ ഈ നടപടി തെറ്റായതായി കാണിച്ച് സംഘടന ഭാരവാഹിത്വത്തിൽ നിന്ന് രാജിവച്ചു. 


പ്രതിപക്ഷ സേവനസംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ് അസോസിയേഷൻ "കരിദിനം" ആചരിക്കുന്നതിന്റെയും പെൻ/മൗസ് ഡൗൺ സമരത്തിന് ആഹ്വാനം ചെയ്യുന്നതിന്റെയും ഭാഗമായി നിയമസഭാ സെക്രട്ടറിയേറ്റിൽ പ്രവർത്തനം തടസ്സപ്പെട്ടേയ്ക്കും.

സ്പീക്കറുടെ നടപടി സർവ്വകലാശാലകൾ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സേവനചട്ടങ്ങൾക്കും ബാധകമായി മാറാമെന്നതിനാൽ ഇത് ഒരു അപകടകരമായ തീരുമാനമാകുമെന്ന് വിവിധ ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നു.

Advertisment