'പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അവലോകനം ചെയ്യും'; ആദ്യം പ്രധാനമന്ത്രിക്ക് പ്രശംസ; പിന്നാലെ കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച്‌ എൻ.കെ. പ്രേമചന്ദ്രൻ

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പ്രേമചന്ദ്രന്‍ രംഗത്തെത്തി. മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടക്കുന്ന സമരാഗ്നി പരിപാടിയിൽ പ്രേമചന്ദ്രൻ പറഞ്ഞു

New Update
695200-nk-premachandran-20092020.gif

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യം പ്രശംസിച്ചും പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

Advertisment

പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും.  അത്തരം പദ്ധതികളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും പ്രേമചന്ദ്രന്‍ രംഗത്തെത്തി. മൂന്നാമതും അധികാരത്തിൽ വരുമെന്ന ധാർഷ്ട്യവും അഹങ്കാരവുമാണ് കേന്ദ്രസർക്കാരിനെന്ന് കൊട്ടാരക്കരയിൽ നടക്കുന്ന സമരാഗ്നി പരിപാടിയിൽ പ്രേമചന്ദ്രൻ പറഞ്ഞു. മോദി സർക്കാർ മാറി മതേതര സർക്കാർ വരുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

Advertisment