ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റേയും മകന്‍റേയും മരണത്തിൽ ആത്മഹത്യാപ്രേരണക്ക് കേസെടുത്ത് ബത്തേരി പോലീസ്.
ഇതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവർക്കെതിരെ പ്രേരണാ കേസ് ചുമത്തും. അതേ സമയം സംഭവത്തിൽ കെപിസിസി അന്വേഷണ സമിതി കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയതായി കുടുംബം അറിയിച്ചു.
കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവരടങ്ങിയ കെപിസിസി സംഘമാണ് ഇന്ന് കുടുംബത്തെ സന്ദർശിച്ചത്.