/sathyam/media/media_files/2025/01/18/RwT3JwKe2DyPD7usuSrQ.jpg)
വയനാട്: വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം.
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി എടുത്ത കേസില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പോലീസുമായി അന്വേഷണത്തിന് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, തെളിവുകള്‍ നശിപ്പിക്കാന്‍ പാടില്ല, സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല തുടങ്ങിയതാണ് ഉപാധികള്‍.